ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ

Web Desk

ഇടിത്തീ പോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 10 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101.03 രൂപയായി.

error: Content is protected !!