സ്നേഹപൂർവ്വം വയനാടിന്; രണ്ടാം ഘട്ടത്തിൽ ഫ്ലാഗ് ചാലഞ്ച് ഏറ്റെടുത്ത് തോട്ടുമുക്കം ജി യു പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകുന്നതിനായി ദേശീയപതാകകൾ വിൽക്കാ നൊരുങ്ങുകയാണ് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ജി യു പി സ്കൂളിലെ കുഞ്ഞുകുരുന്നുകൾ .

പതാകകൾ കൊണ്ട് വീടുകളും ,കടകളും തോറും കയറിഇറങ്ങിയും, ഓട്ടോ തൊഴിലാളികൾക്ക് നൽകിയും വിൽപ്പന നടത്തുകയും അവർക്ക് താല്പര്യമുള്ള തുക അവരിൽ നിന്നും സമാഹരികുകയും ലഭിക്കുന്ന തുക ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയുകയുമാണ് പദ്ധതിയുടെ ലക്‌ഷ്യം

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാഷിബുവിന്റെ വീട്ടിൽ എത്തി കുട്ടികൾ ഫ്ലാഗ് നൽകുകയും അത് സ്വീകരിച്ചു സ്വീകരിച്ച് ഫ്ലാഗ് ചലഞ്ച് ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു .

കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ ഈ പ്രവർത്തനം ,മികച്ചതും മാതൃകാപരമായതുമാണെന്നും, കൊടിയത്തൂർ പഞ്ചായത്തിനുതന്നെ ഇത് അഭിമാനം പകരുന്നതാണ് ,എന്നും ദിവ്യാ ഷിബു പറഞ്ഞു ,പഞ്ചായത്തിൻെറ ഭാഗത്തു നിന്നും എന്തു തരത്തിൽ ഉള്ള സഹായവും ഇതിനുവേണ്ടി നൽകുമെന്നും അവർ പറഞ്ഞു .

പ്രധാനാധ്യപിക ഷെറീന ബി ,പി.ടി.എ പ്രസിഡണ്ട് അബ്ദുൾജബാർ ,എസ് .എം .സി ചെയർമാൻ സോജൻ ,എം .പി .ടി.എ പ്രസിഡണ്ട് ലിസ്‌ന ,തെരെഞ്ഞെടുത്ത വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,മറ്റു പി .ടി .എ പ്രതിനിധികളുമാണ് പദ്ധതിക്ക് നേതൃത്വം നൽകിയത് ,മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും പദ്ധതിക്ക് ലഭിക്കുന്നത് എന്ന് ഇവർ അറിയിച്ചു .
വയനാട്ടിലെ ദുരിത ബാധിതർക്കായി തോട്ടുമുക്കം സ്കൂളിലെ കുട്ടികൾ മുൻപും സഹായമെത്തിച്ചിട്ടുണ്ട് .ദുരിതാശ്വസക്യാമ്പിലെ കുഞ്ഞു കുട്ടികൾക്കായി സ്കൂളിൽ നിന്നും ശേഖരിച്ച കളിപ്പാട്ടങ്ങളുമായാണ് അന്ന് തോട്ടുമുക്കം സ്കൂളിലെ ടീച്ചർമാരും പ്രതിനിധികളും ചുരം കയറിയത്

error: Content is protected !!