ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി പെട്രോൾ പമ്പിലെ മോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാക്കളായിരുന്നു എന്നായിരുന്നു നേരത്തെ പൊലീസ് നിഗമനം.

പ്രതികൾ എത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലായിരുന്നു എന്നതായിരുന്നു ഇത്തരമൊരു സംശയത്തിനു കാരണം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. നാല് പേരാണ് സംഘത്തിലെന്നും ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു .

error: Content is protected !!