
Web Desk
കോട്ടയം പാലായില്‍ മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിനാണ് പൊള്ളലേറ്റത്. കുടുംബകലഹത്തെ തുടര്‍ന്നാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഷിനുവിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഷിനു ഗുരുതരാവസ്ഥയിലാണ്. ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.