പാചകവിദഗ്ധനും നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

Web Desk

പാചകവിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന ചികിത്സയിലായിരുന്നു. 5 മാസം മുമ്പ് നൗഷാദ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമായിരുന്നു. കഴിഞ്ഞ ദിവസമാണ് നൗഷാദിന്റെ നിലഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സര്‍ജറിക്ക് ശേഷം വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. നാല് ആഴചയായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലായിരുന്നു നൗഷാദ്.

കേരളത്തിലെ പ്രശസ്ത പാചകവിദഗ്ധനായ നൗഷാദ് ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു നൗഷാദ്. പാചകത്തിനൊപ്പം തന്നെ സിനിമാമേഖലയിലും നൗഷാദ് തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.

error: Content is protected !!