
Web Desk
മാണ്ഡ്യയിലെ റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൂരാച്ചുണ്ട് സ്വദേശിയായ ജംഷിദിന്റെ മരണകാരണം നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മുറിവുകളെല്ലാം മരണത്തിനു തൊട്ടുമുൻപ് ഉണ്ടായതാണെന്നും കണ്ടെത്തി.
മാണ്ഡിയയിലെ റെയില്‍വേ ട്രാക്കില്‍ മെയ് 11നാണ് കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ജംഷീദ്.മകന്റെ മരണകാരണം അന്വേഷിക്കണമെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് ജംഷീദിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകന് ആത്മഹത്യ ചെയ്യില്ലെന്നും ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.