മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഫഡ്‌നവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി.

Web Desk

നിലവിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴിന് നടക്കും. വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. അദ്ദേഹവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ല. ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ്‌ ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറുന്നത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത്. പെട്ടെന്ന് അധികാരം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
ഫഡ്‌നവിസും ഷിൻഡെയും ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശ വാദം ഉന്നയിയിച്ചിരുന്നു. തുടർന്നാണ് സർക്കാർ രൂപവത്കരിക്കുന്നത്. അൽപ്പ സമയം മുമ്പേയാണ് ഷിൻഡെ ഗോവയിൽ നിന്ന് മുംബൈയിലെത്തിയത്. 49 ശിവസേന എംഎൽമാരുടേത് ഉൾപ്പെടെയുള്ള പിന്തുണ കത്താണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഷിൻഡെ ഒഴികെയുള്ള ബാക്കി 48 വിമത ശിവസേനാ എംഎൽഎമാർ ഗോവയിലെ റിസോട്ടിലാണുള്ളത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാലു ദിവസത്തിനകം രാജിവെക്കേണ്ടി വന്ന ഫഡ്‌നവിസ് രണ്ടു കൊല്ലത്തിന് ശേഷമാണ് വീണ്ടും സംസ്ഥാന ഭരണ തലപ്പത്തെത്തുന്നത്. ചെറിയ കാബിനറ്റോടെയായിരിക്കും അധികാരത്തിലേറുകയെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പദവി ആദ്യമേ ശിവസേനാ വിമതർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാണ്. ഇതര മന്ത്രി പദവികൾക്കായുള്ള ചർച്ച നടക്കുകയാണ്. രണ്ടോ മൂന്നോ മന്ത്രിസ്ഥാനമാണ് ശിവസേനാ വിമതർക്ക് അനുവദിക്കുകയെന്നാണ് വിവരം.

error: Content is protected !!