കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് അനുവദിക്കും: ജെ.പി.നഡ്ഡ

ന്യൂഡൽഹി∙ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. രാജ്യസഭയിലാണ് നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി.നഡ്ഡ രാജ്യസഭയിൽ അറിയിച്ചു.

‘‘എയിംസുകൾ സ്ഥാപിക്കുന്നത് രാജ്യത്ത് തുടർന്നു കൊണ്ടിരിക്കുന്ന നടപടിയാണ്. എല്ലാ സംസ്ഥാനങ്ങളെയും അതിനായി പരിഗണിക്കും. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് പുതിയ എയിംസുകൾ അനുവദിക്കും.’’–മന്ത്രി വ്യക്തമാക്കി.

200 ഏക്കർ ഭൂമിയാണ് എയിംസിനു വേണ്ടി കേരളം ഉറപ്പു നൽകിയത്. ഇതിൽ കെഎസ്ഐഡിസിയുടെ കൈവശം ഉണ്ടായിരുന്ന 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ഭാവി വികസനം കൂടി ലക്ഷ്യമാക്കി 250 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ സജ്ജമാക്കുന്നത്.

error: Content is protected !!