
Web Desk
കൊയിലാണ്ടി കൊണ്ടം വള്ളി ക്ഷേത്ര ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി 11ന്, എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു ഭക്തർ ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്നു. പാപ്പാൻമാരും സഹായികളും ചേർന്ന് പെട്ടെന്നുതന്നെ ആനയെ തളച്ചതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല.