
newsdesk
മുക്കം :ചുവപ്പു കോട്ട ഉലയാതെ കാക്കാൻ എൽഡിഎഫും ആഞ്ഞടിച്ചാൽ ഏതു കോട്ടയും വീഴുമെന്ന് തെളിയിക്കാൻ യുഡിഎഫും അപ്രതീക്ഷിത ഫലം തരുമെന്ന വിശ്വാസത്തിൽ ബിജെപിയും കളത്തിലിറങ്ങുന്നതാണു മലയോരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച. പുറമേക്കു പോർവിളികളില്ലെങ്കിലും അടിത്തട്ടിൽ കൂട്ടപ്പൊരിച്ചിലാണ്.
നാട് നീളെ തലപൊക്കി നിൽക്കുന്ന ഫ്ളക്സ് ബോർഡുകളും തോരണങ്ങളും ഓരോ പാർട്ടിയും മത്സര മനോഭാവത്തോടെ ഉയർത്തിയിട്ടുണ്ട് ,ആവേശത്തോടെ ഓരോ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി വിജയമുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ആണ് ഓരോ സ്ഥാനാർത്ഥികളും അണികളും .
ഭരണമികവിന്റെ മഹിമയും വികസന തുടർച്ചയും പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നതെങ്കിൽ ,എൽഡിഎഫ് ഭരണത്തിന്റെ കോട്ടവും വികസന മുരടിപ്പും തങ്ങൾ ജനങ്ങൾക്കായി ചെയ്യാനായി ഉദ്ദേശിക്കുന്ന വികസന പദ്ധതികളും എണ്ണി പറഞ്ഞു കൊണ്ട് യുഡിഎഫും വോട്ടു ചോദിച്ചു മുൻനിരയിൽ തന്നെയുണ്ട്. അപ്രതീക്ഷിത വിജയം ആണ് ബിജെപി പ്രതീക്ഷിക്കുന്നത് ,അതുകൊണ്ട് ഒരു അട്ടിമറിയാണ് അവരുടെ പ്രതീക്ഷ അതിനായി മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ,യുഡിഎഫ് പാർട്ടികളുടെ പോരായ്മയും കേന്ദ്ര ഭരണത്തിന്റെ മികവും വിജയിച്ചാൽ തങ്ങൾക്ക്
നൽകാൻ സാധിക്കുന്ന വികസനത്തിന്റെ പുതിയ മുഖവും ഓരോ വോട്ടർമാരുടെ മുൻപിൽ നിരത്തിയാണ് ബിജെപിയുടെ വോട്ട് പിടുത്തം .