ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ മലയോര മേഖലയിൽ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു

Local News

ചെറിയ പെരുന്നാളിനോടനുബന്ധിച്ചു മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സജീവമായ ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്. ബൈപ്പാസ് ജംഗ്ഷനിലെ മസ്ജിദു സുബ്ഹാൻ ഖത്തീബ് എം സി സുബ്ഹാൻ ബാബു പെരുന്നാൾ പ്രഭാഷണം നടത്തി.


ബഷീർ പാലത്ത്, ചാലൂളി അബു, ടി അസീസ്,കോയക്കുട്ടി വി പി , ലൈല മുസ്തഫ, റബീബ എന്നിവർ നേതൃത്വം നൽകി. .ചെറുവാടി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആണ് സംഘടിപ്പിച്ചത്. നമസ്കാരത്തിന് അബ്ദു റഷീദ് ഖാസിമി നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കാളികളായത്. കൊടിയത്തൂർ മഹല്ല് സംഘടിപ്പിച്ച ഈദ് ഗാഹ് നമസ്‌കാരം കൊടിയത്തൂർ ജി.എം.യു പി.സ്കൂളിൽ ആണ് നടന്നത്. മഹല്ല് ഖാളി എം.എ സലാം നമസ്കാരത്തിന് നേരത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം മൂവായിരത്തോളം പേർ ഈദ് ഗാഹിൽ പങ്കെടുത്തു. KNM കക്കാട് യൂണിറ്റിന്റെ കീഴിൽ മദ്രസത്തുൽ മുജാഹിദീൻ അങ്കണത്തിൽ നടന്ന ഈദ് ഗാഹിന് ആദിൽ അത്തീഫ് സ്വലാഹി നേതൃത്വം നൽകി.

ആയിരത്തോളം വിശ്വാസികൾ പങ്കെടുത്ത പെരുന്നാൾ പ്രാർത്ഥനയിൽ റമദാനിൽ നേടിയ വിശുദ്ധി ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കണമെന്നും മുസ്ലിം ഐക്യം കാലം എത്രത്തോളം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും ആദിൽ അത്തീഫ് സ്വലാഹി പറഞ്ഞു പന്നിക്കോട് മുള്ളമ്മടക്കൽ സലഫി മസ്ജിദിലെ പ്രഥമ ഈദ് ഗാഹ് പള്ളി പരിസരത്ത് നടന്നു. അബ്ദുൽ മജീദ് കുവപ്പാറ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. സ്ത്രീകളും പുരുഷൻമാരുമായി നിരവധി പേർ ഈദ് ഗാഹിൽ പങ്കാളികളായി.പന്നിക്കോട് സലഫി മസ്ജിദിൻ്റെ നേതൃത്വത്തിൽ എ യു പി സ്കൂൾ ഗ്രൗണ്ടിൽ ആണ് ഈദ് ഗാഹ് നടന്നത് . നിരവധി പേർ പങ്കെടുത്ത ഈദ് ഗാഹിന് അഷ്റഫ് അലി എടവണ്ണ നേതൃത്വം നൽകി.മാവൂരിൽ ബസ് സ്റ്റാൻഡിനു സമീപം മാവൂർ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ നിരവധി പേരാണ് പെരുന്നാൾ നമസ്കാരത്തിന് എത്തിയത്. ഷാഹിദ് സുല്ലമി പന്നിക്കോട് ഈദ് ഗാഹിന് നേതൃത്വം നൽകി.

error: Content is protected !!