ജനപ്രതിനിധികൾക്ക് മാതൃകയായി അഡ്വ. കെ.പി. സൂഫിയാൻ ;ഡിവിഷനിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

Local News

ലോക് ഡൗൺ മൂലം നിരവധി പേർ ദുരിതത്തിലായ സമയത്ത് വിദ്യാലയങ്ങൾ കൂടി തുറന്നതോടെ സാധാരണക്കാർ ഉൾപ്പെടെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ക്ലാസുകൾ ഓൺ ലൈനിലാണങ്കിലും നോട്ടുബുക്കുകളും ഇൻസ്ട്രുമെൻറൽ ബോക്സുമുൾപ്പെടെയുള്ള പഠനോപകരണങ്ങൾ പോലും വാങ്ങാൻ പലരും ബുദ്ധിമുട്ടുകയാണ് .ഈ സാഹചര്യത്തിലാണ് തൻ്റെ ഡിവിഷനിൽപെട്ട കുട്ടികൾക്ക് പഠനോപകരണ കിറ്റ് നൽകി ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സൂഫിയാൻ മാതൃകയാവുന്നത് .

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷൻ മെമ്പറായ സൂഫിയാൻ സ്നേഹപൂർവ്വം പന്നിക്കോട് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി എന്ന പേരിൽ പദ്ധതി നടപ്പാക്കിയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു .ബ്ലോക്ക് മെമ്പർ അഡ്വ. കെപി സുഫിയാൻ അധ്യക്ഷത നിർവഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മുഖ്യ അഥിതിയായി.

പഞ്ചായത്ത് മെമ്പർമാരായ ബാബു പോലുകുന്നത്ത് ,രതീഷ്‌ കൽകടികുന്ന് ശിഹാബ് മാറ്റുമുറി, യു ഡി എഫ് നേതാക്കളായ മുനീർ ഗോതമ്പ്റോഡ് ,റഹ്മത്ത് പരവരയിൽ ,ഫൈസല്‍ കണ്ണാംപറമ്പിൽ ,ബൈജു ഉണികോരൻ കുന്ന് എന്നിവർ സംസാരിച്ചു . പരിപാടിക്ക്സിൽജു പാറപ്പുറം ,മുൻഷർ ഹാറൂൺ ,സഫ്‌വാൻ പാറപ്പുറം ,അസ്‌കാഫ് കൊളക്കാടൻ ,മുഹമ്മദ് ഫസൽ എന്നിവർ നേതൃത്വം നൽകി

error: Content is protected !!