
WebDesk
അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരാണ് വീട്ടിൽ പരിശോധന നടക്കവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മുങ്ങിയത് .
ഇന്നലെയാണ് വിജിലൻസ് വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.അറസ്റ്റ് ഭയന്നാകാം മുങ്ങിയതെന്നാണ് പൊലീസ് നിഗമനം.
കുടുംബം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം റെയ്ഡിനിടെ മുങ്ങിയതിനാൽ വിജിലൻസ് എസ്.പി പരാതി നൽകും.