
WebDesk
അനിൽ ആന്റണി ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ച ആളല്ല എന്നും രാഷ്ട്രീയത്തിലാണെങ്കിൽ ഫോട്ടോ എടുക്കാൻ പോലും കെ എസ് യു വിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ കൊടി പിടിച്ച ചരിത്രവും ആന്റണിക്കില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ മകനാണെന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഡയറക്റ്റ് റിക്രൂട്ട്മെന്റിൽ കോൺഗ്രസ്സിന്റെ ഐ ടി ഹെഡ് ആയി മാറിയതെന്നും കോൺഗ്രെസ്സുകാർ ഉൾപ്പടെ കുറച്ചു ഫോള്ളോവെഴ്‌സിനെയും ഒപ്പിച്ചുവെന്നും വസീഫ് തന്റെ പോസ്റ്റിൽ പറയുന്നു.
ഇന്നയാൾക്ക് തരക്കേടില്ലാത്ത വിസിബിലിറ്റി ഉണ്ട് . അപ്പൻ ആനപ്പുറത്തിരുന്ന വകയിൽ പിടിച്ചു വാങ്ങിയ പ്രിവിലേജ്.ബി.ജെ.പി യോട് വില പറഞ്ഞുറപ്പിക്കാൻ ഈ പിതൃസ്വത്താണയാളുടെ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ആന്റണിമാർക്ക് ഈ പദവികൾ മതിയാവുമായിരിക്കും. എന്നാൽ വർഗീയ വാദികൾക്ക് ഒത്താശ പാടുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ് എന്നും വസീഫ് പറഞ്ഞു.