ലിവിങ് ടു​ഗെതർ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തർക്കങ്ങൾ കൂടുന്നു; വനിതാ കമ്മീഷൻ

കൊച്ചി: ലിവിങ് ടുഗെതര്‍ ബന്ധം വര്‍ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നു. കുട്ടികളെ അത് ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു.

വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിവിങ് ടുഗെതറില്‍ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. 117 പരാതികളാണ് കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ചത്. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി ആര്‍ മഹിളാമണി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

error: Content is protected !!