70 രൂപയ്ക്ക് വിറ്റ കവുങ്ങിന്‍തടി കയറ്റാന്‍ യൂണിയന്‍കാര്‍ കൂലി ചോദിച്ചത് 80 രൂപ; അനുകൂല വിധി നേടി ഉടമ

Web Desk

കവുങ്ങിന്‍തടി ലോറിയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട കയറ്റുകൂലി തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉടമ. മുക്കം തോട്ടുമുക്കം സ്വദേശി ആന്‍ഡ്രിന്‍ ജോര്‍ജാണ് അനുകൂല വിധി നേടിയത്. 70 രൂപയ്ക്ക് ഗുരുവായൂര്‍ സ്വദേശിക്ക് വിറ്റ ഒരു കവുങ്ങിന്‍ തടി ലോറിയില്‍ കയറ്റാന്‍ സംയുക്ത യൂണിയന്‍ ചോദിച്ചത് 80 രൂപയാണ്. ഇതോടെയാണ് ആന്‍ഡ്രിന്‍ കോടതിയെ സമീപിച്ചത്.
കോഴിക്കോട്: കവുങ്ങിന്‍തടി ലോറിയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട കയറ്റുകൂലി തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉടമ. മുക്കം തോട്ടുമുക്കം സ്വദേശി ആന്‍ഡ്രിന്‍ ജോര്‍ജാണ് അനുകൂല വിധി നേടിയത്. 70 രൂപയ്ക്ക് ഗുരുവായൂര്‍ സ്വദേശിക്ക് വിറ്റ ഒരു കവുങ്ങിന്‍ തടി ലോറിയില്‍ കയറ്റാന്‍ സംയുക്ത യൂണിയന്‍ ചോദിച്ചത് 80 രൂപയാണ്. ഇതോടെയാണ് ആന്‍ഡ്രിന്‍ കോടതിയെ സമീപിച്ചത്.

തര്‍ക്കംമൂലം കഴിഞ്ഞ ഒരുമാസത്തോളമായി 300ഓളം തടികള്‍ കെട്ടിക്കിടക്കുകയായിരുന്നു. കോടതി വിധി അനകൂലമായതോടെ പോലീസ് സംരക്ഷണത്തില്‍ തടി ലോറിയില്‍ കയറ്റിത്തുടങ്ങി. ഒരുപണിക്കാരന് 1000 രൂപ നല്‍കിയാണ് ഇപ്പോള്‍ തടി കയറ്റുന്നത്. ഏഴ് പണിക്കാര്‍ക്കുംകൂടി ആകെ 7000 രൂപ ചെലവാകും. ഇതേ ജോലിക്കായി യൂണിയന്‍കാര്‍ നേരത്തെ 24,000 രൂപയാണ് കൂലി ചോദിച്ചതെന്നും ആന്‍ഡ്രിന്‍ പറഞ്ഞു.
യൂണിയന്‍കാര്‍ വലിയ കൂലി ചോദിച്ച് പ്രശ്‌നമായതോടെ ഉടമ പോലീസിനും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെനിന്നൊന്നും അനുകൂല നടപടി ലഭിക്കാതിരുന്നതോടെയാണ് ഉടമ കോടതിയെ സമീപിച്ചത്.

error: Content is protected !!