ഡീസല്‍ പ്രതിസന്ധി; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം

Web Desk

കെഎസ്ആർടിസി സർവീസുകൾ ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും വെട്ടിച്ചുരുക്കും. ശനിയാഴ്ച 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമായിരിക്കും നിരത്തിലിറങ്ങുക. ഡീസൽ ക്ഷാമത്തെ തുടർന്ന് ബുധനാഴ്ച വരെയാണ് കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ. വെള്ളിയാഴ്ച അഞ്ഞൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചത്.

മോശം കാലാവസ്ഥ കെഎസ്ആർടിസിയുടെ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയുമാണ് ഡീസൽ ക്ഷാമത്തെ നേരിടാനുള്ള കെഎസ്ആർടിസിയുടെ ശ്രമം.

error: Content is protected !!