
Web Desk
മൂന്നാമത്തെ വയസിൽ ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയം തീർത്ത റന ഫാത്തിമയെ കാണാൻ രാഹുൽ ഗാന്ധിയെത്തി. റന ഫാത്തിമ നീന്തുന്ന വീഡിയോ കണ്ട രാഹുൽ ഗാന്ധി, മുക്കത്തെ ഓഫിസ് വഴി അഭിനന്ദനവും കൈമാറിയിരുന്നു. അടുത്ത തവണ മണ്ഡലത്തിൽ എത്തുമ്പോൾ കാണാമെന്നും പറഞ്ഞിരുന്നു. ഇതാണ് ഇന്നലെ രാഹുൽഗാന്ധി പാലിച്ചത്. ചേന്ദമംഗലൂരിലെ സായാഹ്നം പകൽവീട് ഉദ്ഘാടന ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാവായി റന ഫാത്തിമയെ വിളിച്ച രാഹുൽ ഗാന്ധി എം.പി നേരിട്ട് കാണുകയും കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. നീന്തൽ പഠിപ്പിച്ച വല്യുമ്മ റംല മനാഫിന്റെ കൂടെയായിരുന്നു റന ഫാത്തിമ രാഹുൽ ഗാന്ധിയെ കാണാൻ വന്നത്.