കോഴിക്കോട് ഇഖ്റാ തണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് ലോകാരോഗ്യ സംഘന പ്രതിനിധികള്‍

കോഴിക്കോട്: ഇഖ്റാ തണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് ലോകാരോഗ്യ സംഘന പ്രതിനിധികള്‍. സെന്ററിലെ സേവനങ്ങളും പ്രാരംഭ ഇടപെടല്‍ മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികളും അവര്‍ വിലയിരുത്തി.

കുട്ടികളുടെയും പ്രത്യേക ആവശ്യങ്ങളുള്ളവരുടെയും ഭാവി മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടന ഇന്ത്യ പ്രതിനിധി ഡോ. റോഡേറിക്കോ എച്ച്. ഒഫ്രിന്‍, ഇന്ത്യയിലെ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ ബിയുമാണ് കോഴിക്കോട് ഇഖ്റാ തണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചത്.

കേന്ദ്രത്തിലെ അധികൃതര്‍, വിദഗ്ധര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡബ്ല്യൂ. എച്ച്.ഓ പ്രതിനിധികളുടെ സന്ദര്‍ശനം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണെന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!