സിവിൽ ഡ്രാഫ്റ്റ്മാൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മുക്കം നഗരസഭ കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈൻ ആക്കി മാറ്റുന്നതിന്റെ ഭാഗമായി IBPMS സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിന് സിവിൽ ഡ്രാഫ്റ്റ്മാൻ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കാരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഓട്ടോ കാഡ് പരിജ്ഞാനവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്.താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റായും സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതമുള്ള അപേക്ഷ ഒക്ടോബർ 11 ന് വൈകിട്ട് 5 മണിക്കകം നേരിട്ടോ തപാൽ ആയോ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

error: Content is protected !!