ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിന് നേരിട്ടുള്ള പ്രവേശനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സില്‍ നേരിട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സാണിത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുനിവേര്‍സിറ്റിയുടെയും അംഗീകാരത്തോടെയാണ് ആറ് സെമസ്റ്ററിലായി നടത്തുന്ന ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദകോഴ്സ് നടത്തുന്നത്.

അപേക്ഷകര്‍ പ്ലസ് ടുവിന് നാല്പത്തിഅഞ്ച് ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി, എസ്ടി, ഒബിസി (എച്ച്), ഒഇസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തിയ പൊതുപ്രവേശന പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാവും. വിവരങ്ങള്‍ക്ക് 0495 2385861, 9400508499.

error: Content is protected !!