വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ 18ന്

കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ്, കൊമേഴ്ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഒക്ടോബര്‍ 18ന് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിലാണ് അഡ്മിഷന്‍. ജില്ലയില്‍ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതുവരെ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഒക്ടോബര്‍ 18ന് രാവിലെ 9.30 നകം രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ നടത്തിയവര്‍ 18 ന് രാവിലെ 9.30 മുതല്‍ 11 മണിവരെ മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍  പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2370714.

error: Content is protected !!