ഡിഗ്രി സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷം ഡിഗ്രി ക്ലാസ്സില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. കോഴ്സ്, കാറ്റഗറി, ഒഴിവ് എന്നീ ക്രമത്തില്‍:  ബി.എസ്സി ഫിസിക്സ്: എസ്സി – 1, എസ്ടി – 1, എല്‍.സി – 1. ബി.എസ്സി കെമിസ്ട്രി: ഓപ്പണ്‍ – 1, എസ്സി – 1, എസ്ടി – 1. ബി.എസ്സി ബോട്ടണി: ഇഡബ്ല്യൂ.എസ് – 1. ബി.എസ്സി മാത്തമാറ്റിക്സ്: ഒ.ബി.എക്സ് -1, എസ്സി – 1, എസ്ടി – 1. ബി.എസ്.സി സുവോളജി: ഓപ്പണ്‍ – 3. ബി.എ അറബിക്: ഇടിബി -1. ബി.എ ഹിന്ദി: ഇടിബി – 1. ബി.എ മലയാളം: ഓപ്പണ്‍ – 2.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. അതതു വിഭാഗങ്ങളില്‍ അപേക്ഷകരില്ലാത്ത പക്ഷം മെറിറ്റടിസ്ഥാനത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കും.

error: Content is protected !!