
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്സി ഇലക്ട്രോണിക്സ്, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്, ബി.സിഎ വിഭാഗങ്ങളില്‍ എസ് ടി കാറ്റഗറിയിലും ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്, ബി.ബി.എ വിഭാഗങ്ങളില്‍ എസ്സി കാറ്റഗറിയിലും ഒഴിവുകള്‍ ഉണ്ട്. എസ് സി/എസ് ടി കാറ്റഗറിക്കാരുടെ അഭാവത്തില്‍ അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. താല്പര്യമുള്ളവര് നവംബര്‍ 18ന് രാവിലെ 10 മണിക്ക് അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക