
Web Desk
പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയിൽ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൾസർ സുനിയെ കണ്ടതിനു ശേഷം മകൻ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ മകനു ഭീഷണിയുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പൾസർ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകൾക്ക് ഗൂഢാലോചനയിൽ അടക്കം പങ്കുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പൾസർ സുനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. അവസരം കിട്ടിയാൽ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.