സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

Web Desk

കോഴിക്കോട് പേരാമ്പ്രയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. നൊച്ചാട് സിപിഐഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടു പെട്രോൾ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞത്. വീടിന്റെ ജനൽചില്ലുകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!