പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു

Web Desk

പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഉടനെ ഡോക്ടറെ അടക്കം വിവരമറിയിക്കുകയും തുടര്‍ന്ന് വിദഗ്ധരെത്തി പശുവിനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. സമീപത്തെ മറ്റ് മൃഗങ്ങള്‍ക്ക് പേവിഷ ബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുകയാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലും പേവിഷ ബാധയേറ്റ് പശു ചത്തിരുന്നു. റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ പശു ചത്തതും ഈ മാസമാണ്.

error: Content is protected !!