സംസ്ഥാനത്ത് മൂവായിരം കടന്ന് കൊവിഡ് ബാധിതർ

Web Desk

സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരം കടന്നത്.കഴിഞ്ഞ മണിക്കൂറുകളില്‍ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇത്തവണയും എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍. എറണാകുളം ജില്ലയില്‍ 987 പേര്‍ക്കാണ് രോഗം ബാധിച്ചത്.

error: Content is protected !!