ജനിതക മാറ്റം വന്ന കൊറോണ വൈറസ്; കോഴിക്കോട് രണ്ടരവയസുകാരിക്ക് രോഗബാധ

Report: Web Desk

ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. കോഴിക്കോട് ദേവഗിരി സ്വദേശികളായ അച്ഛനും മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുൻപാണ്ബ്രിട്ടണിൽ നിന്ന് 36 വയസുകാരനായ പിതാവും രണ്ടരവയസുള്ള മകളും എത്തിയത്. പിതാവ് മെഡിക്കൽ കോളേജിലും, മകൾ വീട്ടിലും നിരീക്ഷണത്തിലാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 20 കാരിക്കാണ്. രണ്ടാഴ്ച മുൻപ് പിതാവിനോടൊപ്പമാണ് ഇവർ നാട്ടിലെത്തിയത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പിതാവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

error: Content is protected !!