newsdesk
നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 6ന് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചു.
നിയമപരമായ നടപടികള്‍ സ്വീകരിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പക്ഷേ പിവി അന്‍വര്‍ ചില ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെയുള്ള സ്വത്തുസമ്പാദനം, മുഖ്യമന്ത്രിയെയും പി.ശശിയെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണമാകും പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുക.
്സംസ്ഥാന പോലീസ് എഡിജിപി എം.ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എന്നിവര്‍ക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് നല്‍കാനാണ് ഈ കൂടിക്കാഴ്ച.
മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയെന്നും സംഘടനാ തലത്തില്‍ പാര്‍ട്ടി പ്രശ്‌നം പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടേക്കും. പി.ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിലുണ്ട്. ഇതേ വികാരമായിരിക്കും പിവി അന്‍വര്‍ പാര്‍ട്ടിയെ അറിയിക്കുക. ഈ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി അറിയിക്കും.