
WebDesk
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉപവാസം.വയനാട്ടിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് സമരം.ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ഉപവാസത്തിൽ സംസ്ഥാന, ജില്ലാനേതാക്കളും, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.അതേ സമയം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നൈറ്റ്മാര്‍ച്ചും ഇന്ന് നടക്കും.എട്ട് മണിക്ക് കല്‍പ്പറ്റ ടൗണില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉപവാസത്തിന് നേതൃത്വം നൽകും.