ശമ്പള പ്രതിസന്ധി: കെഎസ്ആർടിസി ചീഫ് ഓഫിസ് വളഞ്ഞ് സിഐടിയു

Web Desk

ശമ്പളപ്രതിസന്ധിയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫിസ് വളഞ്ഞ് സിഐടിയു. ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സിഐടിയു തീരുമാനം.സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ ഈ നീക്കം സർക്കാരിനെ പ്രതിരോധത്തിലാക്കും. ശമ്പള വിഷയത്തിൽ സ്ഥിരമായ പരിഹാരം വേണമെന്നാണ് സിഐടിയുവിന്റെ നിലപാട്. കെഎസ്ആർടിസി ചീഫ് ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ആറുനില കെട്ടിടത്തിലെ മറ്റ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ബസ് സർവീസുകൾ മുടക്കാതെ പ്രധാന ഉദ്യോഗസ്ഥർ വരുന്ന ഓഫിസ് വളയാനായിരുന്നു സിഐടിയു തീരുമാനം. 27 ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയനുകളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

error: Content is protected !!