കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നൽകാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് സിഐടിയു.

WebDesk

കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നൽകാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് സിഐടിയു. സ്പെയർപാർട്സ് വാങ്ങുന്നതിലടക്കം ദുരൂഹതയുണ്ടെങ്കിലും സർക്കാർ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു.അഞ്ചാംതീയതി ശമ്പളം എന്ന മുഖ്യമന്ത്രിയുടെ വാക്ക് പോലും പാലിച്ചില്ല. ശമ്പളം നൽകാൻ വരുമാനമുണ്ടെങ്കിലും പണമില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും വിനോദ് ആരോപിച്ചു.
അതേസമയം, കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം വിതരണം ചെയ്യുന്ന പദ്ധതി ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകളുമായി മാനേജ്മെന്റ് ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തും. പരിഷ്കാരം അനിവാര്യമാണെന്ന് മാനേജ്മെന്റ് അവകാശപ്പെടുമ്പോൾ കടുത്ത എതിർപ്പിലാണ് യൂണിയനുകൾ. അതിനിടെ, ഇന്നലെ രാത്രി മുഴുവൻ ജീവനക്കാർക്കുo ജനുവരിയിലെ ശമ്പളം വിതരണം ചെയ്തു. ഇന്നേയ്ക്കുള്ളിൽ ശമ്പളം വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്ന് ഉൾപ്പെടെ വായ്പയെടുത്ത് ശമ്പളം നൽകിയത്. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

error: Content is protected !!