ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

News Desk

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം.മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫര്‍ എന്നാണ് ശിവന്‍ അറിയപ്പെടുന്നത്. ഫോട്ടോ ജേര്‍ണലിസം, സിനിമ, നാടകം, ഡോക്യുമെന്ററി രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി ചലച്ചിത്ര മേഖലയില്‍ തുടക്കം കുറിച്ചു. സ്വപ്നം, യാഗം അഭയം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.

error: Content is protected !!