
newsdesk
താമരശ്ശേരി: സമയം പുലര്‍ച്ചെ 5.30-ഓടെയാണ് താമരശ്ശേരി ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വെച് കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചത് .എറണാകുളത്ത്നിന്നും ടൈൽസുമായി വയനാട്ടിലേക്ക് പോകുന്ന ലോറിക്കാണ് തീ പടർന്നു പിടിച്ചത് . ലോറിയിൽ കൂടെ ഉണ്ടായിരുന്ന അന്ധനായ സഹോദരനെ പുറത്തിറക്കിയ ശേഷം ഡ്രൈവറും ഓടിരക്ഷപെട്ടു . കണ്ടു നിന്നവർക്ക് ഒന്നും ചെയാൻ പറ്റാത്ത സാഹചര്യം . മിനുട്ടുകൾക്കുള്ളിൽ പാഞ്ഞെത്തിയ മുക്കത്തെയും കല്പറ്റയിലെയും ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റികളുടെ നേതൃത്വത്തിൽ കാൽമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി . അപ്പോയേക്കും വണ്ടിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു . തലനാരിയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത് .
ഷോർട് സെർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം . ചുരത്തില്‍ ഗതാഗതക്കുരുക്ക് മുറുകിയപ്പോൾ ചുരം സംരക്ഷണ സമിതിയും ഫയർഫോഴ്സും വീണ്ടും ഉണർന്നു പ്രവർത്തിച്ചു .മിനുറ്റുകൾക്കുള്ളിൽ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു . ഓണക്കാലത്ത് വയനാട്ടിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്തിരുന്നു .