പുതിയ ദൗത്യവുമായി ചൈന; ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികൾ

News Desk

ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈനയുടെ പുതിയ ദൗത്യം. ബഹിരാകാശ നിലയത്തിൽ മൂന്ന് മാസത്തോളം സഞ്ചാരികൾ ചിലവഴിക്കും. നീ ഹൈഷൻങ്, ലിയു ബോമിങ്, ടാങ് ഹോങ്‌ബോ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്.

ഭൂമിയിൽ നിന്ന് 380 കിലോമിറ്റർ അകലെയാണ് ചൈനയുടെ ബഹിരാകാശ നിലയം. ഇന്ന് രാവിലെയോടെ ബഹിരാകാശ നിലയത്തിലേക്കുള്ള ഷെൻസു 12 ക്യാപ്‌സൂളും ലോങ് മാർച്ച് 2 എഫ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഏഴുമണിക്കൂറിനുള്ളിൽ സഞ്ചാരികൾ എത്തുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്.

error: Content is protected !!