മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk

നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസിലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.ഭര്‍തൃ വീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. മോഫിയയുടെ മരണത്തില്‍ കാരണക്കാരനായി സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

error: Content is protected !!