ഇന്ധന വിലവർധന പിൻവലിക്കുക: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

മുക്കം : കേന്ദ്ര സർക്കാർ ക്രമാതീതമായി ഇന്ധന വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം സച്ചിൻദേവ്,ജില്ലാ പ്രസിഡൻ്റ് കെ അരുൺ,ട്രഷറർ ദിപു പ്രേംനാഥ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷഫീഖ്, കെഎം നിനു,ജില്ലാ സെക്രട്ടറിയറ്റ് അംഗം സന്ദേശ്, ഇ അരുൺ, ജാഫർ ഷെരീഫ്, രനിൽരാജ്, അജയ് ഫ്രാൻസി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!