കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

newsdesk

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി.വാഹനത്തിലുണ്ടായിരുന്ന ഉടമ വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിന് (57) ഗുരുതരമായി പൊള്ളലേറ്റു. ഓട്ടം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് കാർ അഗ്നിക്കിരയായത്. വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.

സാബു കാറിൽ തനിച്ചായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സാബുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലും സമാന സംഭവമുണ്ടായിരുന്നു. മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നു.

error: Content is protected !!