താമരശ്ശേരി, ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മിനി പിക്കപ്പിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്.

അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന മിനി പിക്കപ്പ് എതിർദിശയിൽ വന്ന കാർ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

കാർ പൂർണമായും തകർന്നെങ്കിലും കാറോടിച്ചിരുന്ന കൈതപ്പൊയിൽ സ്വദേശി നിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.3.30 ഓടെയായിരുന്നു അപകടം.

error: Content is protected !!