കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട് : നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) എന്ന അച്ചാർ ആണ് പിടിയിലായത്. കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 27,28 തീയതികളിലാണ് കേസിനാസ്പ‌ദമായ സംഭവങ്ങൾ നടക്കുന്നത്.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനായ ബേപ്പൂർ സ്വദേശിയെയുംകോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുൻവശം വെച്ച്പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീർ അടങ്ങിയ സംഘം കത്തി കാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈൽ ഫോണും പണവും പിടിച്ചു പറക്കുകയായിരുന്നു.

error: Content is protected !!