
newsdesk
നാദാപുരം : കാർ മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ ചൊവ്വാഴ്ച രാത്രി 12നായിരുന്നു അപകടം.