
newsdesk
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേരാണ് മരിച്ചത് . ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പുലർച്ചെ 2.30 ഓടെ ജില്ലയിലെ മൽകാപൂർ പട്ടണത്തിലെ മേൽപ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിസാര പരിക്കുകൾ ഉള്ള 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.