മരണത്തിന് തൊട്ടുമുമ്പ് നഗ്നനായി റോഡിലൂടെ ഓടി; വഴിയരികിൽ യുവാവിൻ്റെ മൃതദേഹം

Web Desk

കൊച്ചി ഇരുമ്പനത്ത് യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ യുവാവ് രാത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുമ്പനം വരെ ഒറ്റയ്ക്ക് പോകില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രനഗറില്‍ മൂര്‍ക്കനാട്ട് മനോജ് ( 40) ആണ് കഴിഞ്ഞദിവസം ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച മനോജിന് ഇരുമ്പനത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് വീട്ടുകാര്‍ പറയുന്നു. കാണാതായ അന്നു രാത്രി 7.30 വരെ മനോജ് വീട്ടിലുണ്ടായിരുന്നു.

error: Content is protected !!