
Web Desk
വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തത്‍.
മുഖ്യമന്ത്രിയെ യാത്രയിലുടനീളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. രാവിലെ ക്ലിഫ് ഹൗസിനു മുന്നില്‍ വലിയ പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരുടെയടക്കമുള്ള വാഹനങ്ങള്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ പാര്‍ക്ക് ചെയ്യാനും അനുവദിച്ചില്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പൊലീസിനെ വിന്യസിച്ചിരുന്നു.