
Entertainment Desk
മലയാളത്തിന്റെ മഹാനടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനം പ്രമാണിച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേരാണ് പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ ജന്മദിനാശംസകള്‍ നല്‍കുന്നത്.ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇച്ചാക്കാക്ക് ആശംസ നേര്‍ന്നിരിക്കുന്നത്.
“സഹോദര നിര്‍വിശേഷമായ വാത്സല്യങ്ങള്‍ കൊണ്ട് ജേഷ്ഠമായ കരുതല്‍ കൊണ്ട് ജീവിതത്തിലേയും ഉയര്‍ച്ച താഴ്ചകളിലേയും സന്തോഷത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിധ്യമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും കുടുംബവും ഒപ്പം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേരും പറയുന്നത് സന്തോഷമാണ്. 53 സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. ഈ കൂട്ടുകെട്ട് വിസ്മയമാണ്. ചെയ്യാന്‍ ഇരിക്കുന്ന സിനിമകള്‍ ചെയ്തതിനേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാകാക്ക് നല്ല സിനിമകള്‍ ലഭിക്കട്ടെ എന്നും ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.” അദ്ദേഹം വീഡിയോയില്‍പറഞ്ഞു.മോഹന്‍ലാലിന് പുറമെ മലയാളത്തിലെ നിരവധി താരങ്ങള്‍ പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.