ബെന്നിച്ചന്‍ തോമസ് പുതിയ വനം മേധാവി

Web Desk

വനം വകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലെ വനം മേധാവി പി കെ കേശവന്‍ ഈ മാസം 31 ന് വിരമിക്കും.ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ബെന്നിച്ചന്‍ തോമസിനെ നിയമിക്കുന്നത്. മുല്ലപ്പെരിയാര്‍ മരംമുറിക്കേസില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബെന്നിച്ചന്‍ തോമസ്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ബെന്നിച്ചന്‍ നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്.

1986 ബാച്ചിലെ പ്രമോദ്കുമാര്‍ പാഠക് നിലവില്‍ കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. ഇദ്ദേഹം കേരളത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തൊട്ടടുത്ത സീനിയറായ, 88 ബാച്ചിലെ ബെന്നിച്ചന്‍ തോമസിന്റെ പേര് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉള്‍പ്പെട്ട സമിതിയാണ് പുതിയ വനം വകുപ്പ് മേധാവിയുടെ പേര് ശുപാര്‍ശ ചെയ്തത്. അടുത്ത വര്‍ഷം ജൂലൈ വരെ ബെന്നിച്ചന്‍ തോമസിന് സര്‍വീസുണ്ട്.

error: Content is protected !!