ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ

ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി.മകന്റെ മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ സിബിഐ അന്വേഷണത്തിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി. സ്വർണക്കടത്തുകേസിലെ ചില പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു. ബാലഭാസ്കറിന്റെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്വർണക്കടത്ത് കേസിൽ എൻഐഎക്ക് പുറമെ സിബിഐക്കും ഇടപെടാനുള്ള അവസരം ഈ കേസിലൂടെ കിട്ടിയിരിക്കുകയാണ്‌. അപകടത്തിന് പിന്നിൽ ദുരൂഹതയില്ലേന്ന ക്രൈംബ്രാഞ്ച് നിഗമനം ബാലഭാസ്‌കറിന്റെ അച്ഛൻ ഇപ്പോഴും അംഗീകരിക്കുന്നില്ല.

error: Content is protected !!