വീട്ടിൽ കയറി അതിക്രമം : കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ

പാലക്കാട് : മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച ബാബു അറസ്റ്റിൽ. കാനിക്കുളത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചതിനും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽച്ചിലുകൾ അടിച്ചു തകർത്തും ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു.വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്. മലയിൽ കുടുങ്ങി രണ്ട് ദിവസത്തോളമാണ് ബാബു ആഹാരവും വെള്ളവും ഇല്ലാതെ അതിജീവിച്ചത്. പിന്നീട് സൈന്യമെത്തിയാണ് ഇയാളെ രക്ഷിച്ചത്. 45 മണിക്കൂറോളം എടുത്തായിരുന്നു രക്ഷാ ദൗത്യം.

error: Content is protected !!