അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടി; കമ്മീഷണര്‍

Web Desk

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ഫോര്‍ട്ട് കൊച്ചി എസ്എച്ച്ഒയ്‌ക്കെതിരേയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടായതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍മാത്രമായി ഓട്ടോയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

error: Content is protected !!